പറവൂർ: മരുന്നുക്ഷാമം നേരിട്ട ആളംതുരുത്ത് കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് വടക്കേക്കര സർവീസ് സഹകരണ ബാങ്ക് മരുന്നുകൾ നൽകി. പറവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിംന സന്തോഷ്, ചിറ്റാറ്റുകര പഞ്ചായത്ത് പ്രസിഡന്റ് ശാന്തിനി ഗോപകുമാർ എന്നിവരിൽനിന്ന് ഹെൽത്ത് ഇൻസ്പെക്ടർ ജീമോൻ, ജെ.എച്ച്.ഐ സുരേഷ്ബാബു എന്നിവർ ചേർന്ന് ഏറ്റുവാങ്ങി. ബാങ്ക് പ്രസിഡന്റ് ആർ.കെ. സന്തോഷ്, പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ലൈബി സാജു, പഞ്ചായത്ത് അംഗങ്ങളായ ഗിരിജ അജിത്ത്കുമാർ, കെ.ഡി. ഡിജി, ബാങ്ക് ഭരണസമിതി അംഗങ്ങളായ എം.കെ. കുഞ്ഞപ്പൻ, പി.പി. വിനോദ്, സെക്രട്ടറി ടി.ജി. മിനി എന്നിവർ പങ്കെടുത്തു.