പറവൂർ: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി പറവൂർ താലൂക്ക് ആശുപത്രിയിൽ നടത്തേണ്ട പ്രവർത്തനങ്ങളെക്കുറിച്ച് ചർച്ച ചെയ്യുന്നതിനായി നിയുക്ത എം.എൽ.എ വി.ഡി സതീശന്റെ നേതൃത്വത്തിൽ ഇന്ന് രാവിലെ 9.30ന് ഓൺലൈനിൽ അടിയന്തര യോഗംചേരും. മുനിസിപ്പൽ ചെയർപേഴ്‌സൺ, വൈസ് ചെയർമാൻ, താലൂക്ക് ആശുപത്രി സൂപ്രണ്ട്, നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷന്മാർ, പ്രതിപക്ഷ നേതാവ് തുടങ്ങിയവർ പങ്കെടുക്കും. പറവൂർ നിയോജക മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിൽ നടത്തേണ്ട കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളെക്കുറിച്ച് ചർച്ച ചെയ്യുന്നതിനായി ഉച്ചയ്ക്ക് രണ്ടരക്ക് നിയോജകമണ്ഡലത്തിലെ പഞ്ചായത്ത് പ്രസിഡന്റുമാരുടെയും സെക്രട്ടറിമാരുടെയും ഓൺലൈൻ മീറ്റിംഗും നടക്കും.