കൊച്ചി: കൊവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിൽ ചികിത്സ തേടുന്ന രോഗികളിൽ നിന്ന് കഴുത്തറപ്പൻ നിരക്ക് ഈടാക്കി സ്വകാര്യ ആശുപത്രികൾ പിഴിയുന്നത് തടയണമെന്ന് എൻ.സി.പിയുടെ യുവജന വിഭാഗമായ എൻ.വൈ.സി ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് തെളിവടക്കം പരാതിയായി ലഭിച്ചിട്ടുണ്ട്. ന്യായമായ നിരക്കേ കൊവിഡ് രോഗികളിൽ നിന്നും ഈടാക്കാവൂവെന്ന മുഖ്യമന്ത്രിയുടെ ഉത്തരവിനെ കാറ്റിൽ പറത്തുന്നതിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകുമെന്ന് ദേശീയ ജനറൽ സെക്രട്ടറി അഫ്‌സൽ കുഞ്ഞുമോൻ, സംസ്ഥാന പ്രസിഡന്റ് ഷെനിൻ മന്ദിരാട്, വൈസ് പ്രസിഡന്റ് പി.എ സമദ് ട്രഷറർ, ഷാജിർ ആലത്തിയൂർ എന്നിവർ അറിയിച്ചു.