കൊച്ചി : ജില്ലയിൽ ഇന്നലയും പൊലീസ് പരിശോധന കടുപ്പിച്ചു.മറ്റ് ജില്ലകളുമായി അതിർത്തി പങ്കിടുന്ന സ്ഥലങ്ങളിൽ അതിർത്തികൾ അടച്ചുള്ള കർശന പരിശോധനകൾ നടത്തി. അടിയന്തിര വാഹനങ്ങൾ കടന്നുപോകുന്നതിന് പ്രത്യേക പാത തയ്യാറാക്കി.ജനമൈത്രി ബീറ്റ് ഓഫീസർമാർ കണ്ടെയിൻമെന്റ് സോണിൽ നിന്ന് പുറത്തിറങ്ങാൻ സാധിക്കാത്തവർക്ക് ആവശ്യസാധനങ്ങളും മരുന്നുകളും വീടുകളിൽ നേരിട്ട് എത്തിച്ചുകൊടുത്തു. നഗരത്തിലെ നൂറോളം പ്രധാന ജംഗ്ഷനുകളിൽ പിക്കറ്റ് പോസ്റ്റുകളും ഏർപ്പെടുത്തി
ബൈക്ക് പട്രോളുകളും,ജീപ്പ് പട്രോളുകളും കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ഡ്യൂട്ടിയിലുള്ളതാണ്. ഓൺലൈൻ പാസിനായി പൊലീസ് സ്റ്റേഷനുകളിൽ അയ്യായിരത്തോളം അപേക്ഷകൾ ലഭിച്ചതിൽ 300 എണ്ണം മാത്രമാണ് അനുവദിച്ചത്.