തൃക്കാക്കര: തൃക്കാക്കര നഗരസഭയുടെ നേതൃത്വത്തിൽ പൊതുസ്ഥലങ്ങൾ അണുവിമുക്തമാക്കി.ലോക്ക് ഡൗണിന് ശേഷം പൊതുജനങ്ങൾ എത്താൻ സാദ്ധ്യതയുള്ള ഇടങ്ങളാണ് അണുവിമുക്തമാക്കിയത്. ആരോഗ്യ വിഭാഗം നേതൃത്വം നൽകി.കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നിർദ്ദേശിച്ചിട്ടുള്ള പ്രോട്ടോകോൾ അനുസരിച്ചായിരുന്നു ശുചീകരണം. നഗരസഭാ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ സജികുമാർ,സത്താർ എന്നിവർ പ്രവർത്തനത്തിൽ പങ്കാളികളായി.ബസ് സ്റ്റോപ്പുകൾ, കച്ചവട സ്ഥാപനങ്ങൾ എ.ടി.എം കൗണ്ടറുകൾ കാക്കനാട് മുൻസിപ്പൽ പാർക്ക്, എൻ.ജി.ഒ ക്വാർട്ടേഴ്സ് പാർക്ക് എന്നിവിടങ്ങളിലാണ് ഇന്ന് അണുനശീകരണം നടത്തിയത്. നഗരസഭ ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ റാഷിദ് ഉള്ളംപള്ളി സന്നിഹിതനായിരുന്നു. വരും ദിവസങ്ങളിൽ നഗരപ്രദേശത്തെ വില്ലേജ് ഓഫീസുകൾ,ഹോമിയോ, ആയുർവേദ, ആശുപത്രികൾ ലൈബ്രറികൾ, ചുമട് തൊഴിലാളികളുടെ വിശ്രമകേന്ദ്രങ്ങൾ, ഓട്ടോ ടാക്സി സ്റ്റാൻറുകൾ, ആരാധനാലയങ്ങൾ, കളിസ്ഥലങ്ങൾ തുടങ്ങിയ പ്രദേശങ്ങൾ ഒക്കെയും അണുവിമുക്തമാക്കും.