കളമശേരി: വിശ്വഹിന്ദു പരിഷത്ത് ആലുവ ജില്ലയുടെ ആഭിമുഖ്യത്തിൽ സംസ്ഥാന ഉപാദ്ധ്യക്ഷൻ വി.മോഹനന്റെ അദ്ധ്യക്ഷതയിൽ പാതാളത്ത് കൂടിയ മീറ്റിംഗിൽ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കു വേണ്ടി ഹെൽപ് ഡെസ്ക്ക് രൂപീകരിച്ചു. മുഖ്യസംയോജകൻ വി. ബേബി ഏലൂർ, സഹസംയോജകർ രാധാകൃഷ്ണൻ ആലുവ, ഒ.സി. ഉണ്ണി, സമിതി അംഗങ്ങളായി ഉണ്ണിക്കൃഷ്ണക്കുറുപ്പ് , അപ്പു അങ്കമാലി, മനോജ് തുരുത്ത്, ശശി തുരുത്ത് എന്നിവരെ തീരുമാനിച്ചു. ഫോൺ: 9387583551, 9995140093.