മൂവാറ്റുപുഴ: ലോക്ക് ഡൗണിനോടനുബന്ധിച്ച് മൂവാറ്റുപുഴയിൽ കർശന നിയന്ത്രണങ്ങളും പരിശോധനകളും പൊലീസ് ശക്തമായി തുടരുന്നു. കൊവിഡ് മാനദണ്ഡങ്ങളുടെ ലംഘനവുമായി ബന്ധപ്പെട്ട് 60 പേർക്കെതിരെ കേസെടുത്തു. നൂറിലേറെ വാഹനങ്ങളും കസ്റ്റഡിയിലെടുത്തു. മൂവാറ്റുപുഴയിലും സമീപപ്രദേശങ്ങളിലും കൊവിഡ് ബാധിതരുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചുവരികയാണ്. അനാവശ്യമായി ആരും വീടിന് പുറത്തിറങ്ങരുതെന്ന് പൊലീസ് മുന്നറിയിപ്പുണ്ട്.