കൊച്ചി: ലോജിസ്റ്റിക്‌സ് മേഖലയിൽ നൂതനമായ സാങ്കേതികവിദ്യകൾ രൂപകല്പന ചെയ്യുന്ന സ്റ്റാർട്ടപ്പ് കമ്പനിയായ ക്വിഫെഴ്‌സിനെ സിറ്റിക്‌സ് ലോജിസ്റ്റിക് സൊല്യൂഷൻസ് ഏറ്റെടുത്തു. ക്വിഫെഴ്‌സിന്റെ ഭൂരിഭാഗം ഓഹരികളും സിറ്റിക്‌സ് വാങ്ങും. ഇടപാടിലെ തുക സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. കൊച്ചി ആസ്ഥാനമായ നിക്ഷേപ ഉപദേശക സ്ഥാപനമായ ബാക്ക് വാട്ടർ ക്യാപിറ്റൽ അഡൈ്വസേഴ്‌സ് എൽ.എൽ.പിയും ബൊട്ടീക് ഇൻവെസ്റ്റ്‌മെന്റ് ബാങ്കിംഗ് സ്ഥാപനമായ ഇൻഡസ് അഡൈ്വസേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡുമാണ് ഏറ്റെടുക്കൽ നടപടികൾക്ക് ഉപദേശം നൽകിയത്.