arrack
ജോസ് പോൾ

അങ്കമാലി: കറുകുറ്റി കോരമന കോയിക്കര ജോസ് പോളിന്റെ (33) വീട്ടിൽ നിന്ന് 17 ലിറ്റർ ചാരായവും 400 ലിറ്റർ വാഷും വാറ്റുപകരണങ്ങളും അങ്കമാലി പൊലീസ്

കണ്ടെടുത്തു. ജോസ് പോളിനെ അറസ്റ്റ് ചെയ്തു.

ഞായറാഴ്ച വൈകിട്ട് കൊരട്ടി പൊലീസിന്റെ പരിശോധനയിൽ ജോസ് ഓടിച്ചിരുന്ന കാറിൽ 19 ലിറ്റർ ചാരായം കണ്ടെത്തിയിരുന്നു. തുടർന്ന് അങ്കമാലി പൊലീസ് പ്രതിയുടെ വീട് പരിശോധിച്ചപ്പോഴാണ് കൂടുതൽ ചാരായവും മറ്റും കണ്ടെത്തിയത്. 2010-ൽ സ്പിരിറ്റ് കടത്തിയ കേസിൽ പ്രതിയായ ജോസിന്റെ പേരിൽ അങ്കമാലി സ്റ്റേഷനിൽ മൂന്ന് ക്രമിനൽ കേസുകളുണ്ട്. ജോസ് പോളിനെ റിമാൻഡ് ചെയ്തു.