pic
കോട്ടപ്പടി സഹകരണബാങ്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവനയുടെ ചെക്ക് നിയുക്ത എം. എൽ. എ ആന്റണി ജോൺ ബാങ്ക് പ്രതിനിധികളിൽ നിന്ന് ഏറ്റുവാങ്ങുന്നു

കോതമംഗലം: കോട്ടപ്പടി സഹകരണബാങ്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 7,42600രൂപ കൈമാറി. ബാങ്ക് പ്രസിഡന്റ് കെ.എസ്. സുബൈർ ചെക്ക് നിയുക്ത എം.എൽ.എ ആന്റണി ജോണിന് കൈമാറി. ജില്ലാ പഞ്ചായത്തഗം റഷീദ സലിം, ബാങ്ക് സെക്രട്ടറി കെ.പി. പത്രോസ്, ഡയറക്ടർ ബോർഡ് അംഗങ്ങൾ എന്നിവർ സന്നിഹിതരായിരുന്നു. ബാങ്കിന്റെയും ജീവനക്കാരുടെയും ഡയറക്ടർ ബോർഡ് അംഗങ്ങളുടെയും വിഹിതം ചേർത്ത് സ്വരൂപിച്ചതാണ് തുക.