അങ്കമാലി: ഇന്ത്യയിലെ പൊതുമേഖലാ ഔഷധക്കമ്പനികളിൽ കൊവിഡ് വാക്‌സിൻ ഉത്പാദിപ്പിക്കാൻ നടപടി സ്വീകരിക്കണമെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് അങ്കമാലി മേഖല വാർഷികസമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു. ഓൺലൈനിൽ നടന്ന സമ്മേളനം സംസ്ഥാന നിർവാഹക സമിതിഅംഗം പി.എ. തങ്കച്ചൻ ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് കെ.പി. നാരായണൻ അദ്ധ്യക്ഷത വഹിച്ചു. എസ്.എസ്. മധു സംഘടനാരേഖയും മേഖലാ സെക്രട്ടറി പി.ബെന്നി വാർഷിക റിപ്പോർട്ടും ട്രഷറർ വി. നന്ദകുമാർ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. സെമിനാറിൽ ഡോ. നസീമ നജീബ് പ്രഭാഷണം നടത്തി .
ഭാരവാഹികളായി സാജു ടി. എബ്രഹാം (പ്രസിഡന്റ്), പി.പി. രാജൻ (വൈസ് പ്രസിഡന്റ്), പി. ബെന്നി (സെക്രട്ടറി), സതി ഗോപാലകൃഷ്ണൻ (ജോ. സെക്രട്ടറി), വി. നന്ദകുമാർ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.