adukkalla
സി. പി. എം ലോക്കൽ സെക്രട്ടറി പി. എ. രാജു സമൂഹഅടുക്കളയിലേക്കുള്ള ഉത്പന്നങ്ങൾ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ജോളിമോന് കൈമാറുന്നു

മൂവാറ്റുപുഴ: ഡി.വൈ.എഫ്.‌ഐ വാളകം മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ‌പഞ്ചായത്തിലെ എൽ.ഡി.എഫ്‌ അംഗങ്ങളുടെ സഹകരണത്തോടെ വാളകം കമ്മ്യൂണിറ്റി ഹാളിൽ ആരംഭിച്ച അടുക്കളയിൽനിന്ന്‌ ദിവസവും അമ്പതോളം പേർക്ക്‌ രണ്ടുനേരം ഭക്ഷണം വിതരണം ചെയ്യുന്നു. വിഭവ സമാഹരണത്തിൽ നാട്ടുകാരും പങ്കാളികളായി. സി.പി.എം ലോക്കൽ സെക്രട്ടറി പി.എ. രാജു പഞ്ചായത്ത്‌ പ്രസിഡന്റ്‌ ജോളിമോൻ ചുണ്ടയിലിന്‌ ഉത്പന്നങ്ങൾ കൈമാറി. എം.കെ. സന്തോഷ്‌, പഞ്ചായത്ത്‌ അംഗങ്ങളായ പി. പി മത്തായി, ഷീല ദാസ്‌, റാണി സണ്ണി, ടി.ടി. അനീഷ്‌,കെ. പി റെജി, അബ്രഹാം കെ.പി എന്നിവർ പങ്കെടുത്തു.