കാലടി: കൊറ്റമം ജോജി മെമ്മോറിയൽ വായനശാലയിൽ വാക്സിൻ ചലഞ്ചിന്റെ ഭാഗമായി നടന്ന ചടങ്ങിൽ
ആദി റിജോ എന്ന ബാലൻ സൈക്കിൾ വാങ്ങുന്നതിന് കുടുക്കയിൽ സ്വരുക്കൂട്ടിയ 1050 രൂപ കൈമാറി മാതൃകയായി. ആലുവ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.കെ. ഷാജി തുക ഏറ്റുവാങ്ങി. ചക്രമ്പിള്ളി റിജോ, ജെയ്മോൾ ദമ്പതികളുടെ ഏകമകനാണ് നീലീശ്വരം എസ്.എൻ.ഡി.പി സ്കൂളിലെ ആറാംക്ലാസ് വിദ്യാർത്ഥിയായ ആദി..
ലൈബ്രറിയുടെ ആദ്യ ഗഡുവായ 10,000 രൂപ ലൈബ്രറി സെക്രട്ടറി സി.വി. ജസ്റ്റിൻ കൈമാറി. റിജോ റോക്കി, എം.എ. ബിജേഷ്, ഡാർവിൻ പാപ്പച്ചൻ, ഡെൽവിൻ, സൂരജ് രവി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.