അങ്കമാലി: ഡി.വൈ.എഫ്.ഐ മഞ്ഞപ്ര മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്തിലെ കൊവിഡ് ബാധിതരായ മുഴുവൻ വീടുകളിലും പച്ചക്കറി കിറ്റുകൾ വിതരണം ചെയ്തു. കിറ്റുകളടങ്ങിയ സ്‌നേഹവണ്ടിയുടെ ഫ്‌ളാഗ് ഓഫ് ബ്ലോക്ക് സെക്രട്ടറി അഡ്വ.ബിബിൻ വർഗീസ് നിർവഹിച്ചു. 135 കുടുംബങ്ങളിലാണ് കിറ്റുകൾ വിതരണം ചെയ്തത്. മേഖലാ സെക്രട്ടറി എൽദോ ബേബി, പ്രസിഡന്റ് സെബാസ്റ്റ്യൻ ജോർജ്, കർഷക തൊഴിലാളി യൂണിയൻ ഏരിയാ പ്രസിഡന്റ് രാജു അമ്പാട്ട്, സിജോ ജോസഫ്, വിഷ്ണു വിജയൻ, വിനോജ് റപ്പായി, ബേസിൽ വർഗീസ് എന്നിവർ നേതൃത്വം നൽകി.