കുറുപ്പംപടി: മുടക്കുഴ ഗ്രാമപഞ്ചായത്ത് വിവിധ വാർഡുകളിലേക്ക് വിതരണം നടത്തുന്നതിന് പ്രാഥമിക ആരോഗ്യകേന്ദ്രത്തിന് ഓക്സിമീറ്റർ നൽകി. പഞ്ചായത്ത് പ്രസിഡന്റ് പി.പി. അവറാച്ചൻ ഡോ. രാജിക കുട്ടപ്പന് കൈമാറി.
വൈസ് പ്രസിഡന്റ് റോഷ്നി എൽദോ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ജോസ് എ.പോൾ, കെ.ജെ. മാത്യു,
വത്സ വേലായുധൻ, അനാമിക ശിവൻ, പി.എസ്. സുനിത്ത്, സെക്രട്ടറി അതിഥിദേവി, കെ.ആർ. സേതു എന്നിവർ പ്രസംഗിച്ചു.