തൃപ്പൂണിത്തുറ: ഉദയംപേരൂർ, തൃപ്പൂണിത്തുറ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ റാപ്പിഡ് റെസ്പോൺസ് ടീം പ്രവർത്തനം ആരംഭിച്ചു. വാർഡ് മെമ്പർ, അങ്കണവാടി ജീവനക്കാർ, ആശാ വർക്കർ, കുടുംബശ്രീ അംഗങ്ങൾ, സാമൂഹിക സാംസ്കാരിക പ്രവർത്തകർ എന്നിവർ അടങ്ങുന്നതാണ് റാപ്പിഡ് റെസ്പോൺസ് ടീം. പ്രവാസിയ്ക്ക് ഹോം ക്വാറന്റൈനിൽ കഴിയാൻ വേണ്ട സാഹചര്യം പരിശോധിച്ച് നടപ്പാക്കുന്നതടക്കം കൊവിഡ് പ്രതിരോധ പ്രതിരോധത്തിന്റെ മുൻനിരയിലാണിവർ.