maneed-
മണീട് ഗ്രാമ പഞ്ചായത്തിന്റെയും കുടുംബശ്രീയുടെയും സംയുക്ത സംരംഭമായ ജനകീയ ഹോട്ടലിന്റെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ വി.ജെ ജോസഫ് നിർവഹിക്കുന്നു.

പിറവം: മണീട് ഗ്രാമപഞ്ചായത്തിന്റെയും കുടുംബശ്രീയുടെയും സംയുക്ത സംരംഭമായ ജനകീയ ഹോട്ടലിന്റെ ഉദ്ഘാടനം പഞ്ചായത്ത്‌ പ്രസിഡന്റ്‌ വി.ജെ. ജോസഫ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ്‌ മോളി തോമസ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത്‌ അംഗം എൽദോ ടോം പോൾ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ പി.എസ്. ജോബ്, ടി.ടി. അനിഷ്, മിനി തങ്കപ്പൻ, മുൻ പ്രസിഡന്റുമാരായ പോൾ വർഗീസ്, ശോഭ ഏലിയാസ്, പഞ്ചായത്ത്‌ അംഗങ്ങളായ എ.കെ. സോജൻ, പ്രമോദ്. പി, ആഷ്‌ലി എൽദോ, രഞ്ജി സുരേഷ്, ബിനി ശിവദാസ്, സി.ഡി.എസ് ചെയർപേഴ്സൺ സുമ, പോൾ തോമസ്, ബിജു സൈമൺ, കെ.ടി. ഭാസ്കരൻ, പ്രസാദ്, ഹെൽത്ത്‌ ഇൻസ്‌പെക്ടർ മുരളി, ജിജോ തുടങ്ങിയവർ പങ്കെടുത്തു.

20 രൂപയ്ക്ക് ഉച്ചഊണ് നൽകും. കൊവിഡ് കെയർ സെന്ററിൽ കഴിയുന്നവർക്കും ആരോഗ്യപ്രവർത്തകർക്കും സൗജന്യമാണ്.