പിറവം: നഗരസഭയുടെ സമൂഹ അടുക്കളയിലേക്ക് പിറവം യാക്കോബായ കോൺഗ്രിഗേഷൻ ദേവാലയത്തിന്റെ സഹായം. സിവിൽ സ്‌റ്റേഷൻ ബേസ്‌മെൻ ഹാളിൽ പ്രവർത്തനം ആരംഭിച്ച സമൂഹ അടുക്കളയിലേക്ക് ആവശ്യമായ അരി, പച്ചക്കറി, പലവ്യഞ്ജനങ്ങൾ ഉൾപ്പെടെയുള്ള സാധനങ്ങൾ പിറവം യാക്കോബായ കോൺഗ്രിഗേഷൻ ദേവാലയ
വികാരി.ഫാ. വർഗീസ് പനച്ചിയിലിന്റെ നേതൃത്വത്തിൽ നഗരസഭാ വൈസ് ചെയർമാൻ കെ.പി. സലീമിന് കൈമാറി. നഗരസഭാ പ്രദേശത്ത് കൊവിഡ് ബാധിതരായി വീടുകളിൽ കഴിയുന്ന ഭക്ഷണമുണ്ടാക്കാൻ ബുദ്ധിമുട്ടുള്ളവർക്ക് ഭക്ഷണം വീട്ടിൽ എത്തിച്ചു നൽകാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് നഗരസഭാ ചെയർപേഴ്സൺ ഏലിയാമ്മ ഫിലിപ്പ് പറഞ്ഞു. ഡിവിഷൻ കൗൺസിലർമാരെ ബന്ധപ്പെടണം.