thalak
പി.എൻ.പണിക്കർപുരസ്ക്കാര തുക താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.കെ.ഷാജിക്ക് ടി.പി.വേലായുധൻ കൈമാറുന്നു

അങ്കമാലി: പി.എൻ. പണിക്കർ പുരസ്‌കാര ജേതാവായ റിട്ട. ഹെഡ്മാസ്റ്റർ ടി.പി. വേലായുധൻ പുരസ്‌കാരത്തോടൊപ്പം ലഭിച്ച 25000 രൂപ സ്റ്റേറ്റ് ലൈബ്രറി കൗൺസിലിന്റെ വാക്‌സിൻ ചലഞ്ചിലേക്ക് സംഭാവന ചെയ്തു. ആലുവ താലൂക്ക് ലൈബ്രറി കൗൺസിൽ 1000 ഡോസ് വാക്‌സിന്റെ തുക കണ്ടെത്താനുള്ള ശ്രമത്തിലാണെന്നറിഞ്ഞാണ് തീരുമാനം. പാലിശേരി എസ്.എൻ.ഡി.പി ലൈബ്രറി അങ്കണത്തിൽ പ്രസിഡന്റ് കെ.കെ .മുരളിയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.കെ. ഷാജിക്ക് ചെക്ക് കൈമാറി.

ടി.പി. വേലായുധനെ അനുമോദിച്ചുകൊണ്ട് സി.പി.എം ഏരിയാ സെക്രട്ടറി അഡ്വ.കെ.കെ. ഷിബു, താലൂക്ക് ലൈബ്രറി കൗൺസിൽ ജോ. സെക്രട്ടറി കെ.പി. റെജീഷ് , ലൈബ്രറി സെക്രട്ടറി മിഥുൻ.ടി .എസ് എന്നിവർ സംസാരിച്ചു.