കളമശേരി: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി കാർ ബോറാണ്ഡം കമ്പനി ബിസിനസ് ഹെഡ് ജയൻ കളമശേരി നഗരസഭയ്ക്ക് ഒരു ലക്ഷം രൂപ കൈാറി. ചെയർപേഴ്സൺ സീമാ കണ്ണന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ നിയുക്ത എം.എൽ.എ. പി. രാജീവ് തുക ഏറ്റുവാങ്ങി. കൊവിഡ് രോഗികളെ സഹായിക്കുന്നതിന് വ്യവസായശാലകൾ, സ്വകാര്യ സ്ഥാപനങ്ങൾ, പൊതുജനങ്ങൾ , എന്നിവരിൽ നിന്നും സ്വീകരിക്കുന്ന സഹായ പദ്ധതിക്കും ഇന്നലെ തുടക്കമായി. ഡൊമിസിലറി കെയർ സെന്റർ ഇന്ന് രാവിലെ 10.30 ന് പി.രാജീവ് ഉദ്ഘാടനം ചെയ്യും.