കൊച്ചി: ബെന്നി ബെഹനാൻ എം.പിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് കൊവിഡ് പ്രതിരോധ പവർത്തനങ്ങൾക്ക് തുക അനുവദിച്ചു. തുക ഉപയോഗിച്ച് തൃശൂർ, എറണാകുളം ജില്ലകളിലെ ആറ് പ്രാഥമികാരോഗ്യകേന്ദ്രങ്ങൾക്ക് ആംബുലൻസുകൾ വാങ്ങും. തൃശൂർ ജില്ലയിലെ കയ്പമംഗലം, കുഴൂർ, കോടശേരി, പാലിശേരി, എറിയാട് മാടവന, എറണാകുളം ജില്ലയിലെ പട്ടിമറ്റം പി.എച്ച്. സികൾക്കാണ് തുക ലഭിക്കുക. തുക അനുവദിച്ച രേഖകൾ നോഡൽ ഓഫീസറായ എറണാകുളം ജില്ലാ കളക്ടർക്ക് കൈമാറി