കൂത്താട്ടുകുളം: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നിരീക്ഷണത്തിൽ കഴിയുന്നവർക്കും കൂത്താട്ടുകുളം സർക്കാർ ആശുപത്രിയിലെ കൊവിഡ് രോഗികൾക്കും ഭക്ഷണമൊരുക്കുന്ന കൂത്താട്ടുകുളം നഗരസഭയുടെ സാമൂഹ്യ അടുക്കളയിലേക്ക് പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്ത് ജൈവ പച്ചക്കറി നൽകി. പാമ്പാക്കുട ബ്ലോക്ക് മോഡൽ അഗ്രോ സർവീസ് സെൻറർ (ഗ്രീൻആർമി) ഉത്പാദിപ്പിച്ച പച്ചക്കറികളാണ് നൽകിയത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആലീസ് ഷാജു എത്തിച്ചു നൽകിയ പച്ചക്കറി നഗരസഭാ ചെയർപേഴ്സൺ വിജയാ ശിവൻ, കൗൺസിലർമാരായ സുമ വിശ്വംഭരൻ, ബോബൻ വർഗീസ്, പി.സി. ഭാസ്കരൻ എന്നിവർ ചേർന്ന് ഏറ്റുവാങ്ങി.