നെടമ്പോശേരി: വീട്ടുമുറ്റത്തെ മാവിൽ നിന്ന് മാങ്ങ പറിക്കുന്നതിനിടെ വീണ് ചെങ്ങമനാട് പനയക്കടവ് ജുമാമസ്ജിദ് മുഅദ്ദിൻ (മുക്രി) പനയക്കടവ് പള്ളിപ്പറമ്പിൽ പി.എം. അബു (62) മരിച്ചു.
ഇന്നലെ രാവിലെ 9.15-ാടെ മാങ്ങ പറിക്കുന്നതിനിടെ തളർച്ച അനുഭവപ്പെട്ട അബു ഇക്കാര്യം ഭാര്യയോട് പറയുകയും തൊട്ടുപിന്നാലെ 15 അടിയോളം ഉയരത്തിൽ നിന്ന് വീഴുകയുമായിരുന്നു. അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. സൗദി അറേബ്യയിലെ പ്രമുഖ മസ്ജിദിൽ വർഷങ്ങളോളം മസ്ജിദ് പരിപാലകനായി സേവനമനുഷ്ഠിച്ച ശേഷമാണ് അബു നാട്ടിലെ മസ്ജിദിൽ മുക്രി ജോലിയിൽ പ്രവേശിച്ചത്. ഖബറടക്കം നടത്തി.
ഭാര്യ: ചെങ്ങമനാട് പാലപ്രശ്ശേരി മുളങ്ങത്ത് ഐഷാബീവി. മക്കൾ: സുനിത, സബിത, ഷാഹിദ. മരുമക്കൾ: മാഹിൻകുട്ടി, റഫീഖ് (കുവൈറ്റ്), അബ്ദുൽ റഷീദ്.