trrra

തൃപ്പൂണിത്തുറ : കൊവിഡ് പ്രതിരോധന പ്രവ‌‌ർത്തനങ്ങളുടെ ഭാഗമായി ട്രൂറ രംഗത്ത്. ഇതിന്റെ ഭാഗമായി തൃപ്പൂണിത്തുറ നഗരസഭയ്ക്ക് ഓക്സിമീറ്ററുകൾ കൈമാറി.ഒരു വാ‌ർഡിന് ഒരു ഓക്സി മീറ്റർ എന്നി നിലയിൽ 49 എണ്ണമാണ് കൈമാറിയിട്ടുള്ളത്. ട്രുറ ചെയർമാൻ വി.പി. പ്രസാദ്, വി.സി. ജയേന്ദ്രൻ, എസ്.കെ. ജോയി, വി.ജി. മുരളികൃഷ്ണദാസ് എന്നിവർ ചേർന്ന് നഗരസഭാദ്ധ്യക്ഷ രമാ സന്തോഷിന് ഇവ കൈമാറി. നഗരസഭാ വൈസ് ചെയർമാൻ കെ.കെ. പ്രദീപ് കുമാർ, സെക്രട്ടറി അഭിലാഷ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.