ആലുവ: കൊവിഡ് പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി കൊവിഡ് രോഗികൾക്കും ക്വാറന്റെയിനിൽ ഇരിക്കുന്നവർക്കുമായി 'ഒപ്പമുണ്ട് നാട് പദ്ധതിയുടെ ഭാഗമായി നിയുക്ത എം.എൽ.എ അൻവർ സാദത്ത് ഹെൽപ്പ് ലൈൻ ആരംഭിച്ചു. കൊവിഡ് ബാധിതരായി വീട്ടിൽ കഴിയുന്നവർക്ക് ഡോക്ടറുടെ ഓൺകോൾ സേവനം, കൊവിഡ് ചികിത്സയിൽ കഴിയുന്ന നിർദ്ധനർക്ക് ആശുപത്രിയിൽ പോകുന്നതിനായി ആംബുലൻസ് സൗകര്യം, കൊവിഡിനെ തുടർന്ന് വീട്ടിൽ ക്വാറന്റെയിനിൽ ഇരിക്കുന്നവർക്ക് ആവശ്യമെങ്കിൽ മരുന്ന് വീട്ടിൽ എത്തിക്കും. സേവനങ്ങൾ നിർദ്ധനരായ രോഗികൾക്ക് മാത്രമായിരിക്കുമെന്ന് അൻവർ സാദത്ത് പറഞ്ഞു. ഹെൽപ്പ് ലൈൻ നമ്പറുകൾ: 8129998181, 8089064667.