pj-anil
ചെങ്ങമനാട് സഹകരണ ബാങ്കിന്റെ 20 അംഗ കൊവിഡ് കെയർ വളന്റിയേഴ്‌സ് ടീമിന്റെ പ്രവർത്തനം ബാങ്ക് പ്രസിഡന്റ് പി.ജെ. അനിൽ ഫ്ളാഗ് ഓഫ് ചെയ്യുന്നു

നെടുമ്പാശേരി: ചെങ്ങമനാട് സഹകരണ ബാങ്കിന്റെ 20 അംഗ കൊവിഡ് കെയർ വളന്റിയർമാർ പ്രവർത്തന സജ്ജമായി. ബോർഡ് മെമ്പർ കെ.ബി. മനോജ്കുമാർ ടീമിന് നേതൃത്വം കൊടുക്കും. ബാങ്ക് പ്രസിഡന്റ് പി.ജെ. അനിൽ ഫ്ളാഗ് ഓഫ് ചെയ്തു.
ബാങ്ക് ഇപ്പോൾ നൽകിവരുന്ന കൊവിഡ് രോഗികൾക്കും കുടുംബാംഗങ്ങൾക്കുമുള്ള സൗജന്യയാത്ര, സൗജന്യ ഉച്ചഭക്ഷണ പദ്ധതി, മരുന്ന് പലവ്യഞ്ജനം, പച്ചക്കറി വീട്ടിലെത്തിച്ചു നൽകൽ തുടങ്ങിയ സേവനങ്ങൾ വാളന്റിയർ ടീം മുഖേന കൂടുതൽ പേരിലേക്ക് വേഗത്തിൽ എത്തിക്കും.