പെരുമ്പാവൂർ: കൂവപ്പടി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ഐമുറി സെന്റ് ആൻസ് സ്‌കൂളിൽ ആരംഭിക്കുന്ന ഡൊമിസിലിയറി കെയർ സെന്റർ ബെന്നി ബഹനാൻ എം.പി, നിയുക്ത എം.എൽ.എ എൽദോസ് കുന്നപ്പിള്ളി എന്നിവർ സന്ദർശിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി ബാബു, സ്ഥിരം സമിതി ചെയർമാൻമാരായ സിന്ധു അരവിന്ദ്, പി.വി സുനിൽ, സ്‌കൂൾ പ്രിൻസിപ്പൽ സിസ്റ്റർ തിയോഫിൻ, ഡോ. വിക്ടർ ഫെർണാണ്ടസ്, അസി.സെക്രട്ടറി സുനിൽ തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.