പെരുമ്പാവൂർ: ഒക്കൽ പഞ്ചായത്തിന്റെ കീഴിൽ കുടുംബശ്രീയുടെ ഭാഗമായി പ്രവർത്തിച്ചുവന്നിരുന്ന ജനകീയഹോട്ടൽ കൊവിഡ് രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തിൽ ജനകീയ അടുക്കളയായി പ്രവർത്തനം ആരംഭിച്ചു. പഞ്ചായത്ത് പ്രസിഡന്റ് മനോജ് തോട്ടപ്പിള്ളി ഉദ്ഘാടനം ചെയ്തു. കൊവിഡ് രോഗികൾ, ക്വാറന്റെയിനിൽ കഴിയുന്നവർ, രോഗാവസ്ഥയിൽ ഭക്ഷണം പാകംചെയ്യുവാൻ കഴിയാതെ അവശനിലയിലുള്ളവർക്ക് വാർഡ് മെമ്പർമാരുടെ നേതൃത്വത്തിൽ സന്നദ്ധ പ്രവർത്തകരുടെ സഹായത്തോടെ സൗജന്യഉച്ചഭക്ഷണം വീടുകളിൽ എത്തിക്കുകയാണ് ലക്ഷ്യമെന്ന് വൈസ് പ്രസിഡന്റ് സിന്ധു ശശി പറഞ്ഞു.