കോതമംഗലം: പോത്താനിക്കാട്, പല്ലാരിമംഗലം പഞ്ചായത്തുകളിൽ കൊവിഡ് ബാധിച്ച് വീടുകളിൽ കഴിയുന്ന മുഴുവൻ പേർക്കും പോത്താനിക്കാട് ഫാർമേഴ്സ് ബാങ്കിന്റെ ആഭിമുഖ്യത്തിൽ ഭക്ഷ്യക്കിറ്റ്, മരുന്നുകൾ എന്നിവ വീടുകളിലെത്തിച്ചു. ഈ രണ്ട് പഞ്ചായത്തുകളിൽ പൾസ് ഓക്സിമിറ്ററിന്റ ക്ഷാമം നേരിടുന്നതിനാൽ വാർഡ് തലത്തിൽ ആശാ വർക്കർമാർക്ക് ഓരോ പൾസ് ഓക്സിമീറ്റർ വാങ്ങിനൽകുമെന്നും ബാങ്ക് പ്രസിഡന്റ് ബോബൻ ജേക്കബ് പറഞ്ഞു.