കോലഞ്ചേരി: ജനങ്ങളുടെ ജീവൻവെച്ച് പന്താടുന്ന ട്വന്റി20 ഭരണസമിതികളെ നിലക്ക് നിർത്തണമെന്ന് സി.പി.എം ഏരിയാകമ്മി​റ്റി ആവശ്യപ്പെട്ടു. കുന്നത്തുനാട്ടിൽ ട്വന്റി20 ഭരിക്കുന്ന പഞ്ചായത്തുകളിൽ കൊവിഡ് പ്രതിരോധരംഗത്ത് കടുത്ത വീഴ്ചയാണ് വരുത്തുന്നത്. മഴുവന്നൂർ, കുന്നത്തുനാട് പഞ്ചായത്തുകളിൽ രോഗികളുടെ എണ്ണം ക്രമാതീതമായി വർദ്ധിക്കുന്നു. മരണനിരക്കും ഉയരുകയാണ്. എന്നാൽ ജാഗ്രത സമിതികളോ വാർഡുതല സമിതികളോ ഇവിടങ്ങളിലില്ലെന്ന് സി.പി.എം ആരോപിക്കുന്നു.