പറവൂർ: പാവപ്പെട്ട കൊവിഡ് രോഗികൾക്ക് നിയുക്ത എം.എൽ.എ വി.ഡി. സതീശന്റെ പുനർജനി പദ്ധതിയുടെ ഭാഗമായി സൗജന്യമായി മരുന്നുകൾ വീട്ടിലെത്തിച്ചു നൽകും. ടെലിഡോക്ടർ സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്. പാവപ്പെട്ടവർക്ക് കൊവിഡ് ടെസ്റ്റ് നടത്തുന്നതിന് സൗജന്യ വാഹനസൗകര്യവും ആരംഭിച്ചു. ആശുപത്രിയിലേക്ക് മാറ്റുന്നതിന് സൗജന്യ ആംബുലൻസ് സേവനവും ഏർപ്പെടുത്തിയട്ടുണ്ട്. സാമ്പത്തിക സൗകര്യമുള്ളവർ ഇത്തരം സേവനങ്ങൾ പരമാവധി ഒഴിവാക്കണം. സേവനങ്ങൾക്കുള്ള ടോൾ ഫ്രീ നമ്പർ 0484 3503141.