anoop-jacob-
മണീട് ഗ്രാമപഞ്ചായത്തിലെ ഡാെമിസിലിയറി കെയർ സെന്ററിന്റെ ഉദ്ഘാടനം നിയുക്ത പിറവം എം.എൽ.എ.അനൂപ് ജേക്കബ് നിർവഹിക്കുന്നു

പിറവം: മണീട് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ ഡി.സി.സിയുടെ ഉദ്ഘാടനം നിയുക്ത എം.എൽ.എ അനൂപ് ജേക്കബ് നിർവഹിച്ചു. മണീട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ വി.ജെ. ജോസഫ് അദ്ധ്യക്ഷതവഹിച്ചു.

ജില്ലാ പഞ്ചായത്ത്‌ അംഗം എൽദോ ടോം പോൾ, പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ മോളി തോമസ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ സി.ടി. അനീഷ്‌, പി.എസ്. ജോബ്, മിനി തങ്കപ്പൻ, ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗങ്ങളായ പി.കെ. പ്രദീപ്‌, ജ്യോതി രാജീവ്, മുൻപ്രസിഡന്റുമാരായ പോൾ വർഗീസ്, ശോഭ ഏലിയാസ്, അംഗങ്ങളായ എ.കെ. സോജൻ, പ്രമോദ്.പി, ആഷ്‌ലി എൽദോ, രഞ്ജി സുരേഷ്, ബിനി ശിവദാസ്, ഡോ. വിപിൻ മോഹൻ, ഹെൽത്ത്‌ ഇൻസ്‌പെക്ടർ മുരളി, പോൾ തോമസ്, ബിജു സൈമൺ, കെ.ടി. ഭാസ്കരൻ, പ്രസാദ് തുടങ്ങിയവർ പങ്കെടുത്തു.

അമ്പതോളം കിടക്കകളും ഓക്സിജൻ സിലിണ്ടർ അടക്കമുള്ള സൗകര്യങ്ങളും ഈ കേന്ദ്രത്തിൽ ലഭിക്കും. ആംബുലൻസ് സൗകര്യവുമുണ്ട്. ഭക്ഷണം, മരുന്ന് തുടങ്ങിയവ സൗജന്യമായി നൽകുന്നതിനുള്ള ക്രമീകരണവുമുണ്ട്.