covid19
കൊവിഡ് രോഗികൾക്കായി ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തിൽ പുന്നമറ്റത്ത് ആരംഭിച്ച സ്നേഹവണ്ടി അഷറഫ് ബദരിയ്യ ഫ്ളാഗ് ഓഫ് ചെയ്യുന്നു

മൂവാറ്റുപുഴ: സി പി എം പുന്നമറ്റം ബ്രാഞ്ചിന്റെയും ഡി.വൈ.എഫ്.ഐ പുന്നമറ്റം യൂണിറ്റിന്റെയും നേതൃത്വത്തിൽ സ്നേഹവണ്ടി ഓട്ടംതുടങ്ങി. കൊവിഡ് രോഗികളെ ടെസ്റ്റ്‌ ചെയ്യുന്നതിനായി ഹോസ്പിറ്റലുകളിൽ എത്തിക്കുന്നതിനും ക്വാറന്റെയിനിൽ കഴിയുന്നവർക്ക് ഭക്ഷണം, മരുന്ന്,വെള്ളം,ഓക്സിജൻ എന്നിവ എത്തിക്കുന്നതിനും വേണ്ടി ടി.എം. മക്കാർ തോപ്പിൽ വിട്ടുനൽകിയ വാഹനം (സ്നേഹവണ്ടി) ബ്രാഞ്ച് സെക്രട്ടറി അഷ്‌റഫ്‌ ബദ്‌രിയ്യ ഫ്ലാഗ് ഓഫ് ചെയ്തു. ടി.എം. മക്കാർ, ഷിനാജ് അഹമ്മദ്, മുജീബ് കുന്നുംപുറം, ഷുക്കൂർ മുളക്കൽ, ഷെമീർ അലിയാർ, അനസ് മക്കാർ, അനസ് കണിച്ചാട്ട്, മുബീൻ അഷ്‌റഫ്‌, മാഹിൻ എള്ളുമല എന്നിവർ പങ്കെടുത്തു.

...