വൈപ്പിൻ: കൊവിഡ് ബാധിച്ച് വീട്ടിൽ തനിച്ചു കഴിയുകയായിരുന്ന വീട്ടമ്മയെ മരിച്ച നിലയിൽ കണ്ടെത്തി. പള്ളിപ്പുറം പഞ്ചായത്ത് മൂന്നാം വാർഡിൽ മുനമ്പം പുത്തൻപുരക്കൽ പരേതനായ പീറ്ററിന്റെ ഭാര്യ ആൽഫി(66)യാണ് മരിച്ചത്. ആശുപത്രിയിൽ കിടക്ക കിട്ടാനായി കാത്തിരിക്കുകയായിരുന്നു ഇവർ. അയൽവാസികളും സന്നദ്ധപ്രവർത്തകരുമാണ് മരുന്നും ഭക്ഷണവും എത്തിച്ചിരുന്നത്. ഞായാറാഴ്ച രാവിലെ ഭക്ഷണവുമായി എത്തിയവരാണ് വിവരം അറിഞ്ഞത്. മുനമ്പം പൊലീസെത്തി ആശുപത്രിയിലെത്തിച്ച് മരണം സ്ഥിരീകരിച്ചു. സംസ്‌കാരം നടത്തി. മകൻ: ആൻസൺ: (ദുബായ്), മരുമകൾ: ഗ്രേഷ്മ.