p-rajeev


കളമശേരി: ‌കളമശേരിയിൽ കൊവിഡ്‌ ഹെൽപ്പ്‌ലൈൻ സെന്റർ തുറന്നു. മണ്ഡലത്തിലെ തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തിലുള്ള ഡി.സി.സി, എഫ്.‌എ.ൽ.ടി.സി, ആശുപത്രികൾ എന്നിവയുടെ പ്രവർത്തനം ഹെൽപ്പ്‌ലൈൻ സെന്റർ ഏകോപിപ്പിക്കും. മഞ്ഞുമ്മൽ കാർമൽ ഹാളിൽ സജ്ജമാക്കിയ സെന്ററിന്റെ ഉദ്‌ഘാടനം പി .രാജീവ്‌ നിർവഹിച്ചു. 15 കിടക്കകളിലേക്ക്‌ പൈപ്പ് വഴി ഒരു സിലിണ്ടർ ഉപയോഗിച്ച് ഓക്‌സിജൻ നൽകുന്ന സംവിധാനമാണ്‌ ഒരുക്കിയിട്ടുള്ളത്‌. എറണാകുളം ഗവ. മെഡിക്കൽ കോളേജ്‌ ആർ.എം.ഒ .ഡോ. ഗണേഷ്‌ മോഹൻ, എൻ.എച്ച്‌.ആർ.എം .കോ ഓർഡിനേറ്റർ ഡോ. മാത്യു നമ്പേലി, നഗരസഭ ചെയർമാൻ എ .ഡി .സുജിൽ, സെന്റ‌ർ കോ-ഓർഡിനേറ്റർ ഡോ. പി. കെ.ബേബി തുടങ്ങിയവർ നേതൃത്വം നൽകി. ആവശ്യമായ ഓക്‌സിജൻ സിലിണ്ടറുകൾ , ഓക്സിമീറ്ററുകൾ എന്നിവ ഏലൂർ സർവീസ്‌ സഹകരണ ബാങ്ക് പ്രസിഡന്റ് ഇ.കെ.സേതു കൈമാറി.‌ടെലി മെഡിസിൻ സൗകര്യത്തോടുകൂടിയ കൺട്രോൾ റൂമും ഇതോടൊപ്പം പ്രവർത്തനമാരംഭിച്ചിട്ടുണ്ട്. വിദഗ്‌ധ ഡോക്‌ടർമാരുടെ നേതൃത്വത്തിൽ വീഡിയോ കോൺഫറൻസിംഗിലൂടെ രോഗ പരിശോധന, വാളന്റിയർമാരുടെ സഹായത്തോടെ രോഗികൾക്ക്‌ വീടുകളിൽ മരുന്നെത്തിച്ചു നൽകൽ, എന്നിവയ്‌ക്ക്‌ പുറമെ ആരോഗ്യപ്രവർത്തകർ, പാരമെഡിക്കൽ ജീവനക്കാർ എന്നിവരുടെ സേവനവും ലഭ്യമാക്കും.