pramjith-charayam-vattu

പറവൂർ: ചെറുകടപ്പുറം പുഞ്ചപ്പാടം റോഡ് അവസാനിക്കുന്ന ഭാഗത്ത് കോഴി ഫാമിന്റെ മറവിൽ നടത്തിയിരുന്ന ചാരായം വാറ്റ് എക്സെെസ് അധികൃതർ കണ്ടെത്തി. രഹസ്യവിവരത്തെത്തുടർന്ന് എക്സൈസ് അധികൃതർ എത്തിയപ്പോൾ ഫാം ഉടമ തുരുത്തിശേരി വാഴവച്ചുപറമ്പിൽ പ്രസാദ് (38) ഓടി രക്ഷപ്പെട്ടു. ഇയാളുടെ ബൈക്ക് പിടിച്ചെടുത്തു. ഇയാളുടെ ജീവനക്കാരനും സഹായിയുമായ പൊയ്ക്കാട്ടുശേരി പായിന്മേൽ വീട്ടിൽ പ്രേംജിത്തി (40)നെ അറസ്റ്റ് ചെയ്തു. പ്രേംജിത്തിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. രണ്ട് ലീറ്റർ ചാരായവും 150 ലീറ്റർ വാഷും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു.