photo
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കുഴുപ്പിള്ളി സഹകരണ ബാങ്കിന്റെ 7.25 ലക്ഷം രൂപയുടെ ചെക്ക് നിയുക്ത വൈപ്പിൻ എം.എൽ.എ. കെ.എൻ. ഉണ്ണിക്കൃഷ്ണന് ബാങ്ക് പ്രസിഡന്റ് എം.സി. സുനിൽകുമാർ കൈമാറുന്നു.

വൈപ്പിൻ: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കുഴുപ്പിള്ളി സഹകരണ ബാങ്ക് 7,25,000 രൂപ നൽകി. നിയുക്ത വൈപ്പിൻ എം.എൽ.എ കെ.എൻ. ഉണ്ണിക്കൃഷ്ണന് ബാങ്ക് പ്രസിഡന്റ് എം.സി. സുനിൽകുമാർ ചെക്ക് കൈമാറി. ബാങ്കിന്റെ പൊതുനന്മഫണ്ടിൽനിന്നുള്ള വിഹിതവും ജീവനക്കാരുടെയും ഭരണസമിതിഅംഗങ്ങളുടെ വിഹിതവും ഉൾപ്പെടെയാണ് തുക. രോഗം ഭേദമായ അംഗങ്ങളുടെ വീടുകൾ, സ്ഥാപനങ്ങൾ എന്നിവ അണുമുക്തമാക്കുന്നതിന് ബാങ്ക് സൗകര്യമൊരുക്കിയിട്ടുണ്ട്. രോഗബാധിതരുടെ വീടുകളിൽ ഭക്ഷണം എത്തിക്കുന്നുണ്ട്.
കുഴുപ്പിള്ളി പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. നിബിൻ, ബാങ്ക് വൈസ് പ്രസിഡന്റ് ജിൻഷ കിഷോർ, ഭരണസമിതി അംഗം ഇ.എൻ. ദിവാകരൻ, കെ.പി. ബാബു, സെക്രട്ടറി വി.എ. അജയകുമാർ എന്നിവർ പങ്കെടുത്തു.