പറവൂർ: ബാറിൽ നിന്ന് അനധികൃതമായി മദ്യം എടുത്ത് വിൽപന നടത്തിയ കേസിൽ ബാർ ഉടമയുടെ മകനും സഹായിയും അറസ്റ്റിലായി. പറവൂരിലെ സ്വകാര്യ ബാർ ഉടമയുടെ മകൻ പറവൂർ ചെമ്മാശേരിൽ ആകാശ് (24), ഇയാളുടെ കയ്യിൽ നിന്ന് വിൽപനയ്ക്കായി മദ്യം വാങ്ങിയ ചെറിയ പല്ലംതുരുത്ത് ഓലിയത്ത് ബിനോയിസ് (49) എന്നിവരെയാണ് പറവൂർ എക്സൈസ് അറസ്റ്റ് ചെയ്തത്. ബാറിൽ നിന്നു മദ്യം എടുത്തു കൊണ്ടുവന്ന് മൂന്ന് ഇരട്ടി വിലയ്‌ക്ക് ബിനോയിസ് വീട്ടിൽവച്ചു വിൽപന നടത്തുകയായിരുന്നെന്ന് എക്സൈസ് അധികൃതർ പറഞ്ഞു. ഇരുവരെയും റിമാൻഡ് ചെയ്തു.