പറവൂർ: 200 ലീറ്റർ വാഷും ഒന്നേകാൽ ലീറ്റർ ചാരായവും വാറ്റുപകരണങ്ങളുമായി കിഴക്കുംപുറം കൊക്കരണിപറമ്പ് വിജിത്ത് (37), മന്നം വലിയപറമ്പിൽ ആഷിഫ് (35) എന്നിവരെ വടക്കേക്കര പൊലീസ് അറസ്റ്റ് ചെയ്തു. വിജിത്തിന്റെ വീടിനോടു ചേർന്ന് പണി പൂർത്തിയാകാതെ കിടന്നിരുന്ന മറ്റൊരു വീട്ടിൽവച്ചാണ് വാറ്റിയത്. ഇരുവരെയും റിമാൻഡ് ചെയ്തു.