പറവൂർ: വാക്സിൻ ചലഞ്ചിലേക്ക് പറവൂർ വടക്കേക്കര സഹകരണബാങ്ക് 2060518 രൂപ നൽകി. ബാങ്കിന്റെ വിഹിതമായ 20 ലക്ഷവും ജീവനക്കാരിൽ നിന്ന് സമാഹരിച്ച 60,518 രൂപയുമാണ് നൽകിയത്. ബാങ്ക് പ്രസിഡന്റ് എ.ബി. മനോജിൽ നിന്ന് നിയുക്ത എം.എൽ.എ പി. രാജീവ് ചെക്ക് ഏറ്റുവാങ്ങി. ഭരണസമിതിഅംഗങ്ങളായ എ.എൻ. സൈനൻ, കെ.എസ്. ജനാർദ്ദനൻ, രാജു ജോസ് എന്നിവർ പങ്കെടുത്തു.