നിർദ്ദനരായവർക്ക് സൗജന്യ ഭക്ഷണം
തൃക്കാക്കര: തൃക്കാക്കര നഗരസഭയിൽ സ്നേഹസ്പർശം പദ്ധതിക്ക് തുടക്കമായി.ഹൈബി ഈഡൻ എം.പി പ്രതിപക്ഷ നേതാവ് ചന്ദ്രബാബുവിന് ഭക്ഷ്യക്കിറ്റ് നൽകി ഉദ്ഘാടനം ചെയ്തു. നാളെ മുതൽ ഒരു വാർഡിൽ 100 കിറ്റുകൾ വീതം വിതരണം ചെയ്യും. ഇതോടൊപ്പം തൃക്കാക്കര നഗരസഭ പ്രദേശത്തെ ക്യാൻസർ, ഡയാലിസിസ്, ഹൃദയ സംബന്ധമായതും, കരൾ രോഗികൾക്കും പ്രതിമാസം 1000 രൂപയുടെ ധനസഹായം നൽകും.കൊവിഡ് തീവ്രത കുറയുന്നതുവരെ ഈ സഹായം തുടരുമെന്ന് നഗരസഭ ചെയർപേഴ്സൺ അജിത തങ്കപ്പൻ പറഞ്ഞു.തൃക്കാക്കരയിൽ ജനകീയ ജനകീയഹോട്ടൽ ആരംഭിക്കും.നിർദ്ധനരായവർക്ക് സൗജന്യ ഭക്ഷണം നൽകും.വൈസ് ചെയർമാൻ, ഇബ്രാഹിം കുട്ടി, സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻമാരായ റാഷിദ് ഉളളം പിള്ളി,സ്മിതാ സണ്ണി,സോമി റെജി,സുനീറ ഫിറോസ്,നൗഷാദ് പല്ലച്ചി. കൗൺസിലർമാരായ എം.ജെ. ഡിക്സൺ,ഉണ്ണി കാക്കനാട് ,ഷാജി വാഴക്കാല, ലാലിജോഫിൻ,സജീനാ അക്ബർ, ഷാന അബ്ദു, ജോസ് കളത്തിൽ തുടങ്ങിയവർ പങ്കെടുത്തു.
ഡോമിസിലറി സെന്റർ തുടങ്ങും
തൃക്കാക്കര നഗരസഭയുടെ നേതൃത്വത്തിൽ കൂടുതൽ ഡോമിസിലറി കെയർ സെന്ററുകൾ ആരംഭിക്കുന്നു.തെങ്ങോട് വ്യവസായ കേന്ദ്രത്തിൽ ഇരുന്നൂറ് കൊവിഡ് രോഗികൾക്ക് ചികിത്സക്കായുളള സൗകര്യം നേരത്തെ ഒരുക്കിയിരുന്നു.ഇതിനു പുറമെയാണ് നവനിർമ്മാൺ സ്കൂൾ, പടമുകൾ ജമാഅത് സ്കൂൾ,കാക്കനാടുളള ഹോക്‌സിംഗ് ബോർഡിന്റെ വനിതാ ഹോസ്റ്റൽ എന്നി കെട്ടിടങ്ങൾ ഏറ്റെടുക്കുന്നത്.ഇതോടെ തൃക്കാക്കരയിൽ ആയിരത്തോളം കൊവിഡ് രോഗികൾക്ക് ചികിത്സക്കായുള്ള സൗകര്യമാവും.