p-rajeev
മുപ്പത്തടം സഹകരണ ബാങ്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുന്ന 5,72,106 ലക്ഷം രൂപയുടെ ചെക്ക് ബാങ്ക് പ്രസിഡന്റ് വി.എം. ശശിയും സെക്രട്ടറി പി.എച്ച്. സാബുവും ചേർന്ന് ചെക്ക് നിയുക്ത എം.എൽ.എ പി. രാജീവിന് കൈമാറുന്നു

ആലുവ: മുപ്പത്തടം സഹകരണബാങ്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 5,72,106 ലക്ഷം രൂപ സംഭാവന നൽകി. അഞ്ചുലക്ഷം രൂപ ബാങ്കും ബാക്കി തുക ജീവനക്കാരും ഡയറക്ടർ ബോർഡ് അംഗങ്ങളും ചേർന്ന് സമാഹരിച്ചു. ബാങ്ക് പ്രസിഡന്റ് വി.എം. ശശിയും സെക്രട്ടറി പി.എച്ച്. സാബുവും ചേർന്ന് ചെക്ക് നിയുക്ത എം.എൽ.എ പി. രാജീവിന് കൈമാറി.