കൊച്ചി : കെ.ചിറ്റിലപ്പിള്ളി ഫൗണ്ടേൻ ചെറുകിട സംരംഭകർക്ക് ഓൺലൈൻ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു.

രണ്ടാഴ്ച ദൈർഘ്യമുള്ള പരിശീലനത്തിൽ അക്കൗണ്ടിംഗ്, ബാങ്കിംഗ്, നികുതി എന്നിവയിൽ ദിവസം ഒന്നര മണിക്കൂർ വീതം ക്ലാസുകൾ ഉണ്ടാകും. ചെറുകിട സംരംഭകർക്ക് പരിശീലനത്തിൽ പങ്കെടുക്കാൻ പ്രായപരിധി നിശ്ചയിച്ചിട്ടില്ല. ചാർട്ടേർഡ് അക്കൗണ്ടന്റും സാമ്പത്തിക ഉപദേഷ്ടാക്കളുമായ വർമ ആൻഡ് വർമ ഗ്രൂപ്പും, ധനകാര്യ ബാങ്കിംഗ് രംഗത്തെ വിദഗ്ധരും ക്ലാസുകൾ നയിക്കും. താൽപര്യമുള്ളവർ kcfcochin@gmail.com, എന്ന ഇ-മെയിലിൽ അപേക്ഷകൾ അയക്കണം. കൂടുതിൽ വിവരങ്ങൾക്ക് 9447047636