ആലുവ: കൊവിഡ് വ്യാപനത്തെത്തുടർന്ന് പൗരാവകാശ സംരക്ഷണസമിതിയും ആലുവ വൈ.എം.സി.എയും സംയുക്തമായി ആരംഭിച്ച അണുനശീകരണ പദ്ധതി ആലുവ ജില്ലാ ആശുപത്രിയിൽ നിയുക്ത എം.എൽ.എ അൻവർ സാദത്ത് ഉദ്ഘാടനം ചെയ്തു. സമിതി സെക്രട്ടറി സാബു പരിയാരത്ത് അദ്ധ്യക്ഷത വഹിച്ചു. വൈ.എം.സി.എ ആലുവ പ്രസിഡന്റ് ജീസൽ പുത്തൻപീടിക, കൗൺസിലർ എം.പി. സൈമൻ, ഡോ. കെ. പ്രസന്നകുമാരി, ഹെൽത്ത് ഇൻസ്‌പെക്ടർ എം.ഐ. സിറാജ്, എ.വി. റോയി, ജോൺസൻ മുളവരിക്കൽ, ബഷീർ പരിയാരത്ത്, മുസ്ഥഫ എടയപ്പുറം, ശ്യം ഇമാനുവൽ എന്നിവർ നേതൃത്വം നൽകി.