കോലഞ്ചേരി: കൊച്ചി - ധനുഷ്കോടി ദേശീയ പാത പെരുവുംമൂഴിയിൽ ആംബുലൻസ് ഇടിച്ച് ബൈക്ക് യാത്രികൻ തൽക്ഷണം മരിച്ചു. വാളകം കുന്നക്കാൽ മുടപ്ളാവുങ്കൽ എം.പി. സജി (50) യാണ് മരിച്ചത്. കടയിരുപ്പ് സിന്തൈറ്റിലെ സെക്യൂരിറ്റി ജീവനക്കാരനായിരുന്നു. ഇന്നലെ വൈകിട്ട് 6.30 ഓടെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകും വഴിയാണ് അപകടം. മൂവാറ്റുപുഴയിൽ നിന്ന് കോലഞ്ചേരി മെഡിക്കൽ കോളേജിലേക്ക് രോഗിയുമായി പോയ ആംബുലൻസാണ് അപകടത്തിനിടയാക്കിയത്. നിയന്ത്രണം വിട്ട ആംബുലൻസ് തൊട്ടടുത്ത വ്യാപാര സ്ഥാപനത്തിലേക്ക് ഇടിച്ചു കയറിയെങ്കിലും ആർക്കും പരിക്കില്ല. ബീനയാണ് സജിയുടെ ഭാര്യ. മക്കൾ: ബ്ളെസ്സി, വിസ്റ്റ. മൃതദേഹം കോലഞ്ചേരി മെഡിക്കൽ കോളേജ് മോർച്ചറിയിൽ.