പള്ളുരുത്തി: മുൻ കേന്ദ്ര മന്ത്രി കെ.വി.തോമസിന്റെ എഴുപത്തഞ്ചാം ജൻമദിനം പള്ളുരുത്തി അഗതിമന്ദിരത്തിലെ കുരുന്നുകൾക്കൊപ്പം ആഘോഷിച്ചു.എല്ലാവർക്കും ഉച്ചഭക്ഷണവുമായാണ് മാഷും കുടുംബവും എത്തിയത്. തുടർന്ന് വാക്സിൻ ചലഞ്ചിലേക്ക് അൻപതിനായിരവും കൊച്ചിൻ കോർപ്പറേഷന്റെ സമൂഹ അടുക്കളക്കായി അൻപതിനായിരം രൂപയും നൽകി.