കൊച്ചി: കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ ജീവനക്കാർക്കും പെൻഷൻകാർക്കുമായി പ്രഖ്യാപിച്ച ആരോഗ്യ ഇൻഷ്വറൻസ് പദ്ധതി (മെഡിസാപ്പ്) എത്രയും വേഗം നടപ്പാക്കണമെന്ന് കേരള സ്റ്റേറ്റ് പെൻഷനേഴ്സ് ഫ്രണ്ട് സംസ്ഥാന കമ്മിറ്റി അഭ്യർത്ഥിച്ചു. പ്രസിഡന്റ് വി.എം.മോഹനൻ പിള്ള, പി.രാധാകൃഷ്ണകുറുപ്പ്,ജെയ്സൺ മാന്തോട്ടം, സി.ജെ.മാത്യൂസ് തുടങ്ങിയവർ സംസാരിച്ചു.