കൊച്ചി: കൊവിഡ് നിയമലംഘനങ്ങൾക്ക് ഇന്നലെ ജില്ലയിൽ 318 കേസുകൾ രജിസ്റ്റർ ചെയ്തു. സിറ്റി പൊലീസ് 97 കേസുകളെടുത്തു. മാസ്‌ക് ധരിക്കാത്തതിന് 237 പേർക്കെതിരെയും സാമൂഹിക അകലം പാലിക്കാത്തതിന് 275 പേർക്കെതിരെയും പെറ്റികേസ് എടുത്തു. 62 വാഹനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.
ആലുവ റൂറൽ പൊലീസ് പരിധിയിൽ തിങ്കളാഴ്ച 221 കേസുകൾ രജിസ്റ്റർ ചെയ്തു. 76 ആളുകളെ അറസ്റ്റു ചെയ്തു. 127 വാഹനങ്ങൾ പിടിച്ചെടുത്തു. പിഴയിനത്തിൽ 253500 രൂപ ഈടാക്കി.