vr-raga
വേങ്ങൂരിൽ കൗൺസിലർ വി.ആർ.രഘുവിന്റെ നേതൃത്വത്തിൽ മഴക്കാല പൂർവ ശുചീകരണം നടത്തുന്നു.

അങ്കമാലി: വേങ്ങൂരിൽ കൗൺസിലർ വി.ആർ രഘുവിന്റെ നേതൃത്വത്തിൽ റെസിഡന്റ്സ് അസോസിയേഷനുകളുടെ സഹകരണത്തോടെ മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. റോഡരികുകളിലും വീടുകളിലുമുള്ള മാലിന്യങ്ങൾ ശേഖരിച്ചു. ഇടവഴികളിൽ റോഡിനിരുവശവും പടർന്നുപിടിച്ച പുല്ല് നീക്കംചെയ്തു. വാർഡുതല പത്തംഗ വാളണ്ടിയർ ഗ്രൂപ്പ് ഉണ്ടാക്കി ഓൺലൈൻ രജിസ്ട്രേഷൻ, മരുന്നുവിതരണം, ആവശ്യവസ്തുക്കളുടെ വിതരണം എന്നിവ നടത്തുന്നു. സേവാഭാരതിയുടെ ആംബുലൻസും സജ്ജമാക്കിയിട്ടുണ്ട്. വാർഡുതല വാളണ്ടിയർ ക്യാപ്ടനായി സുപ്രിയരാജനെ തിരഞ്ഞെടുത്തു.