അങ്കമാലി: നിർദ്ധനരായ കൊവിഡ് രോഗികൾക്കായി കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അരിയും പലവ്യഞ്ജനവും അടങ്ങിയ കിറ്റുകൾ നിയുക്ത എം.എൽ.എ റോജി എം. ജോൺ എം.എൽ.എ വിതരണംചെയ്തു. മണ്ഡലം പ്രസിഡന്റ് ആന്റു മാവേലി അദ്ധ്യക്ഷത വഹിച്ചു. പി.ജെ. ജോയി, നഗരസഭാ ചെയർമാൻ റെജി മാത്യു, കൗൺസിലർ മാത്യു തോമസ്, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് അഡ്വ. കെ.എസ്. ഷാജി, കെ.ഡി. ജയൻ, ബിജു പൂപ്പത്ത്, എം.യു. മാർട്ടിൻ, രാജു പാറയ്ക്ക, ഇ.സി. ശ്രീകുമാർ, ബിജു മേനാച്ചേരി, പ്രദീപ് ജോസ് എന്നിവർ
പങ്കെടുത്തു.